അങ്കമാലി: കറുകുറ്റി മേഖലാ സമിതിയും പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയും സംയുക്തമായി അംബേദ്കർ ദിനാചരണവും ഭരണഘടനാസദസും സംഘടിപ്പിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതിക ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. മുരളി, കെ.പി. അയ്യപ്പൻ, ജോണി മൈപ്പാൻ, റെനിത ഷാബു, കെ.ആർ. ബാബു എന്നിവർ പ്രസംഗിച്ചു.