മൂവാറ്റുപുഴ: മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മലബാർകലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലുള്ള സെമിനാർ നാളെ (ശനി) രാവിലെ 10ന് കൂത്താട്ടുകുളം സി.ജെ. സ്മാരക ലൈബ്രറിഹാളിൽ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. വിഷയാവതരണവും നടത്തും. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ജനറൽ കൺവീനർ സി.എൻ. പ്രഭകുമാർ,സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പന, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ , എക്സിക്യുട്ടീവ് മെമ്പർ പി.ബി. രതീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി, ഡോ. രാജി കെ.പോൾ, പി.കെ. വിജയൻ എന്നിവർ സംസാരിക്കും.