ആലങ്ങാട്: അമിതവേഗത്തിൽ വന്ന ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോട്ടപ്പുറം കെ.ഇ.എം സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നിഹാനാണ് (14) പരിക്കേറ്റത്. സ്കൂളിലേക്ക് വരുന്ന വഴി ആലങ്ങാട്-കോട്ടപ്പുറം റോഡിൽ വച്ചായിരുന്നു അപകടം. റോഡിലേക്കു തലയിടിച്ചുവീണ വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നാട്ടുകാർ തടഞ്ഞിട്ടു. ആലങ്ങാട് പൊലീസ് കേസെടുത്തു.