നെടുമ്പാശേരി: വ്യാജവിദ്യാഭ്യാസ സർട്ടിഫിക്കറ്റുമായി ലണ്ടനിലേക്ക് പോകാനെത്തിയ പഞ്ചാബ് സ്വദേശി വിമാനത്താവളത്തിൽ പിടിയിലായി. പഞ്ചാബ് സ്വദേശി ജുഹ്‌രാജ് സിംഗാണ് (21) അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.20 ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതാണ്. എമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നെടുമ്പാശേരി പൊലീസിന് കൈമാറി.

വ്യാജ സർട്ടിഫിക്കറ്റുമായി ലണ്ടനിലേക്ക് പോകാൻ ശമിച്ച ഏഴുപേർ ഒരുമാസംമുമ്പ് എമിഗ്രേഷൻ പരിശോധനയിൽ പിടിയിലായിരുന്നു. ഈ കേസിൽ റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.