കുറുപ്പംപടി: ജവഹർ ബാലമഞ്ച് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം നാളെ (ശനി) രാവിലെ 11ന് ഓടക്കാലി രാജീവ് ഭവനിൽവച്ച് നടത്തുമെന്ന് മണ്ഡലം ചെയർമാൻ എൻ.വി. ശിവൻ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ജവഹർ ബാലമഞ്ച് സംസ്ഥാന കോ ഓർഡിനേറ്റർ എൻ.പി. ചാക്കോച്ചൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, എൻ.എം. സലിം, അശമന്നൂർ മണ്ഡലം പ്രസിഡൻറ് ബിനോയ് ചെമ്പകശേരി തുടങ്ങിയവർ പങ്കെടുക്കും.