മരട്: കുണ്ടന്നൂർ ജംഗ്ഷനിൽ വാഹനങ്ങൾക്ക് ഇടത്തോട്ട് തിരിഞ്ഞു പോകുന്നതിനുള്ള തടസങ്ങൾ നീക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് 10.56 കോടി രൂപ കിഫ്ബി അനുവദിച്ചതായി കെ. ബാബു എം.എൽ.എ അറിയിച്ചു. ഫണ്ട് നൽകാമെന്ന് കിഫ്ബി ധനകാര്യവകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് അയക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.