music

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിൽ 12ന് രാവിലെ 9 മുതൽ രവീന്ദ്ര സംഗീതോത്സവവും എസ്. രമേശൻ നായർ അനുസ്മരണവും നടക്കും. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിദ്യാധരൻ മാസ്റ്റർ അദ്ധ്യക്ഷനാകും. കെ.എ.എസ്. പണിക്കർ ആമുഖ പ്രഭാഷണം നടത്തും. ശോഭനാ രവീന്ദ്രൻ, ടി.എസ്. രാധാകൃഷ്ണൻ, ബേണി, ഇഗ്നേഷ്യസ്, ബിജു നാരായണൻ, മധുബാലകൃഷ്ണൻ, സുദീപ് കുമാർ, ഗണേഷ് സുന്ദരം, ദേവദാസ് നമ്പലാട്ട്, സാജൻ മാധവ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. അതികായൻ സ്വാഗതവും കെ.പി. മാധവൻ കുട്ടി നന്ദിയും രേഖപ്പെടുത്തും.