കോലഞ്ചേരി: മൂന്നാംകേരള എയർസ്‌ക്വാഡ്രന് കീഴിലുള്ള കോലഞ്ചേരി സെന്റ്പീറ്റേഴ്സ് ഹൈസ്‌കൂൾ എൻ.സി.സി യൂണിറ്റ് ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ചു. സ്‌കൂൾ അങ്കണത്തിൽ ക്രമീകരിച്ച സ്മൃതിമണ്ഡപത്തിൽ എൻ.സി.സി ബാന്റിന്റെ അകമ്പടിയോടെ ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന യോഗത്തിൽ ലെഫ്റ്റനന്റ് ജിൻ അലക്‌സാണ്ടർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രൂപ്പ് കമാൻഡർ രഞ്ജിത്ത് പോൾ, സർജന്റ് റിയാസ് അഹമ്മദ്, അണ്ടർ ഓഫീസർമാരായ എൻ. ആശാലക്ഷ്മി, സാറാ പോൾ തുടങ്ങിയവർ സംസാരിച്ചു.