അങ്കമാലി: ജനതാദൾ എസ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന എ.വി.വർഗീസ് അരീക്കലിന്റെ സ്മാരക ഹാൾ ഉദ്ഘാടനം ഇന്ന് നടക്കും. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനവും നടത്തും. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ ഷാജൻ അദ്ധ്യയക്ഷത വഹിക്കും.