കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വനിതാശിശു വികസനവകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് തെരുവ് നാടകംഅവതരിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, സാലി ഐപ്പ്, ആനീസ് ഫ്രാൻസിസ്, അഡീഷണൽ സി.ഡി. പി.ഒ പിങ്കി അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.