കിഴക്കമ്പലം: ചൂരക്കോട് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മൂറോൻ അഭിഷേക കൂദാശയും പുതുതായി നിർമ്മിച്ച കൽക്കുരിശിന്റെ സമർപ്പണവും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കും. നാളെ രാവിലെ 10.30ന് കൊടിയേറ്റ്, തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ കൽകുരിശിന്റെ കൂദാശനടക്കും. മാത്യൂസ് മാർ അഫ്രേം സഹകാർമികനാകും. വൈകിട്ട് 7ന് മൂറോൻ അഭിഷേക കൂദാശ നടക്കും. ഞായറാഴ്ച രാവിലെ 8 ന് മൂന്നിന്മേൽ കുർബാനയും, തിങ്കളാഴ്ച കുർബാനക്കുശേഷം കൊടിയിറക്കും നടക്കും.