പറവൂർ: നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1971ലെ ഇൻഡോ പാക് യുദ്ധത്തിന്റെ സുവർണ്ണജൂബിലി ആഘോഷവും യുദ്ധജേതാക്കളെ ആദരിക്കലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. ഭരതൻ അധ്യക്ഷത വഹിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി മേജർ ബിപിൻ റാവത്ത് അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, ജില്ലാ സെക്രട്ടറി കെ.കെ. ശിവൻ, സ്ഥാപക ജനറൽ സെക്രട്ടറി കെ.പി. സെയ്തലവി, പൗലോസ് വടക്കുംചേരി, കെ.എൽ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.