1

ഫോർട്ട്കൊച്ചി: സാന്താക്രൂസ് മൈതാനിയിൽ അനധികൃതമായി നിക്ഷേപിച്ചിട്ടുള്ള നിർമ്മാണ അവശിഷ്ടങ്ങളും സാമഗ്രികളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വില്ലേജ് ഓഫീസർക്ക് പരാതി നൽകി. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ളതാണ് സാന്താക്രൂസ് മൈതാനം. കുട്ടികൾ കളിക്കുന്ന മൈതാനം ഇത് മൂലം മോശമായി കിടക്കുകയാണ്. തുടർന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.ബഷീർ, ആൻസിൽ ആന്റണി, കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷമീർ വളവത്ത് എന്നിവരാണ് ഫോർട്ട്കൊച്ചി വില്ലേജ് ഓഫീസർക്ക് പരാതി നൽകിയത്.