1

മട്ടാഞ്ചേരി: കൊച്ചി നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ ലൈസൻസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) കൊച്ചി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ആർ.വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കെ.എം അഷറഫ് അദ്ധ്യക്ഷനായി. കെ.എ എഡ്വിൻ, കെ.ജെ ആന്റണി, സി.എസ്. സുരേഷ്, ജയ രാജേഷ്, കെ.ബി സലാം, എം.ഐ ഇസ്മയിൽ, എം.എം ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. സമ്മേളനം പ്രസിഡന്റായി കെ.ബി സലാമിനെയും സെക്രട്ടറിയായി എം.ഐ ഇസ്മയിലിനെയും ട്രഷററായി റഫീക്ക് ഇളവനയേയും തിരഞ്ഞെടുത്തു.