പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ എം.ബി.എ ഡിപ്പാർട്ട്മെന്റിലെ ഇക്കണോമിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്.ആർ, ഓപ്പറേഷൻസ്, എന്റർപ്രണർഷിപ്പ് എന്നീ ക്ളബുകളുടെ ഉദ്ഘാടനം കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ നിർവഹിച്ചു. മുഖ്യാതിഥിയായ വെബ് ആൻഡ് ക്രാഫ്ട്സ് ടെക്നോളജി സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജിലു ജോസഫ് ക്ളബുകളുടെ ലോഗോ പ്രകാശിപ്പിച്ചു. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ വി.പി. അസ്‌പ്രസാദ്, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, അസി. പ്രൊഫ. ഫുസ്ന മുഹമ്മദ് എന്നിവർ സംസാരിച്ചു.