കളമശേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാനായി ചുമതലയേറ്റ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിന് ടി.സി.സി എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി പി.ആർ മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. സോമസുന്ദരൻ അദ്ധ്യക്ഷനായ യോഗത്തിൽ ടി.കെ. സന്തോഷ്, ബാബുരാജ്, കെ.വി.ബാബു, കൃഷ്ണകുമാർ, ഷിബു, സത്യപാലൻ, ചന്ദ്രിക തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.