പെരുമ്പാവൂർ: ഹ്യൂമൺ റൈറ്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനമായ ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലിൽ ഏകദിന സെമിനാറും മനുഷ്യാവകാശ ദിനാചരണവും നടക്കും. സാമൂഹ്യ, സംസ്‌കാരിക, ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖരും നിയമ വിദഗ്ദ്ധരും പങ്കെടുക്കും. കെൽസ മുൻ മെമ്പർ സെക്രട്ടറി പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളെയും സന്നദ്ധ പ്രവർത്തകരെയും ആദരിക്കും.