കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണത്തിനുള്ള ഫണ്ട് അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. മന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുത്ത ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തേവര എലവേറ്റഡ് ഹൈവേയുടെ കാര്യം പരിഗണിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കനാൽ പുനരുദ്ധാരണ പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പ് ഇതിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണം. 19 മീറ്റർ വീതിയിൽ കനാലുകൾക്ക് വീതി കൂട്ടുമ്പോൾ നിരവധി ആളുകളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് എം.എൽ.എ പറഞ്ഞു.