കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ ഹരിതകർമ്മ സേനാഗംഗങ്ങൾക്കുള്ള പരിശീലന പരിപാടി നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വിവിധ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പ്രകൃതിക്ക് ദോഷംവരാത്ത രീതിയിൽ സംസ്കരിക്കുന്നതിനാണ് പരിശീലനം. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷിബി ബേബി, ജിജി ഷാനവാസ്, കൗൺസിലർ സിബി കൊട്ടാരം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.കെ. സിനിൽ, അജീഷ് പി. ജോൺ എന്നിവർ പങ്കെടുത്തു.