ആലങ്ങാട്: ശബരിമല ശ്രീധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റെ പാനകപൂജ ചടങ്ങകളോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്നു. പൂജയ്ക്ക് കുറ്റിപ്പുഴ സുരേശൻ സ്വാമി മുഖ്യ കാർമ്മികത്വം വഹിച്ചു. ആലങ്ങാട് യോഗം സമൂഹ പെരിയോൻ കുന്നുകര രാജപ്പൻ നായർ, രക്ഷാധികാരി ചെമ്പോല ശ്രീകുമാർ, പ്രസിഡന്റ് എം.കെ. ശിവൻ, മറ്റു പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.