pwd-board-inauguration-
പൊതുമരാമത്ത് റോഡുകളുടെ ഗ്യാരന്റിയടങ്ങുന്ന ബോർഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: ഗ്യാരന്റിയോടെ നിർമ്മിക്കുന്ന റോഡുകൾ ഇനിമുതൽ തിരിച്ചറിയാനാകും. പച്ച നിറത്തിൽ റിഫ്ളക്റ്റ് ചെയ്യുന്ന ബോർഡിൽ ജനങ്ങൾ കാഴ്ച്ചക്കാരല്ല, കാവൽക്കാരാണെന്ന് എഴുതിയിട്ടുണ്ട്. പൊതുമരാമത്തിന്റെ കീഴിലുള്ള ഗ്യാരണ്ടി റോഡുകളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. റോഡിന്റെ ഇരുഭാഗം സ്ഥാപിക്കുന്ന ബോർഡിൽ കരാറുകാരൻ, മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ എന്നിവരുടെ പേരും ഫോൺനമ്പറും കൂടാതെ ടോൾഫീ നമ്പറുമുണ്ടാകും. റോഡിന്റെ പരിപാലന കാലാവധി, റോഡിന്റെ നീളം, പൊതുമരാമത്ത് ഡിവിഷൻ തുടങ്ങിയ വിവരങ്ങളും ബോർഡിലുണ്ടാകം. കാലാവധിക്കുള്ളിൽ റോഡിന് ഏതെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ പൊതുജനങ്ങൾക്ക് കരാറുകാരൻ, എൻജിനിയർ എന്നിവരോട് ടോൾഫ്രീ നമ്പറിലോ പരാതിപ്പെടാം. കാലാവധിക്കുള്ളിലാണ് റോഡ് തകരുന്നതെങ്കിൽ കരാറുകാരൻ സ്വന്തം നിലയിൽ നന്നാക്കണമെന്നാണ് നിയമത്തിൽ വ്യവസ്ഥയുണ്ട്.

കരിമ്പാടം - ആറങ്കാവ് റോഡിലാണ് പറവൂർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ ബോർഡ് സ്ഥാപിച്ചത്. കരിമ്പാടത്ത് സ്ഥാപിച്ച ബോർഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. അനിൽകുമാർ, മണി, ജോബി, മനോജ്കുമാർ, ഷൈജ സജീവ് തുടങ്ങിയവർ പങ്കെടുത്തു.