പെരുമ്പാവൂർ: ശ്രീനാരായണ ഗുരു പരമ്പരയിലെ ഗുരുവും നാരായണ ഗുരുകുലം അദ്ധ്യക്ഷനുമായ ഗുരു മുനി നാരായണപ്രസാദിന്റെ ശതാഭിഷേക ആഘോഷങ്ങളുടെ ഭാഗമായുള്ള വിജ്ഞാനസദസും പഠനസംഗമവും നാളെ വൈകിട്ട് 3ന് മലപ്പുറം വേങ്ങര വി.പി.സി മാളിലെ വാഫാഹാളിൽ നടക്കും. സമ്മേളനം വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. പാറാട്ട് പരമേശ്വരൻ അദ്ധ്യക്ഷതവഹിക്കും. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ മുഖ്യപ്രഭാഷണം നടത്തും. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. പെരുമ്പാവൂർ മംഗലഭാരതി ആശ്രമത്തിലെ കെ.പി ലീലാമണി, ശതാഭിഷേകം സംസ്ഥാന കൺവീനർ എം.എസ്. സുരേഷ്, മലപ്പുറം ജില്ലാ കൺവീനർ രഘു വണ്ടൂർ, പാലക്കാട് ജില്ലാ കൺവീനർ സന്തോഷ് മലമ്പുഴ, അബ്ദുൽ സമദ് തയ്യിൽ, ഇ.കെ. അബ്ദുറഹ്‌മാൻ, രമേശ് പണിക്കർ, ടി.കെ. ഹംസ, കെ.പി. ശ്രീധരൻ, മുരളി വേങ്ങര, മണികണ്ഠൻ പാറാട്ട് എന്നിവർ സംസാരിക്കും.