കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും വേണ്ടി ഓൺലൈനായി ശ്രീശങ്കരാചാര്യരുടെ 'ദശശ്ലോകി' എന്ന പ്രകരണഗ്രന്ഥത്തെ ആസ്പദമാക്കി ശില്പശാല നടത്തുന്നു. 21, 24, 27, 28, 31 എന്നീ തീയതികളിലായി നടക്കുന്ന ശില്പശാല ചെന്നൈയിലെ ആർ.കെ.എം വിവേകാനന്ദ കോളേജിലെ മുൻ പ്രിൻസിപ്പലും സംസ്‌കൃതപണ്ഡിതനുമായ ഡോ.കെ. ശ്രീനിവാസൻ നയിക്കും. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ ആറു വരെയാണ് ശില്പശാല. വിവരങ്ങൾക്ക്: 9847416989, 954615840, www.sreesankarastudies.org .