
കൊച്ചി: കിടപ്പുരോഗികൾക്കും പ്രായമായവർക്കും വിദഗ്ദ്ധ ചികിത്സ വീട്ടിൽ ലഭ്യമാക്കാൻ വി.പി.എസ് ലേക്ഷോർ ആശുപത്രി 'ആശ്വാസ്' ഹോം കെയർ സേവനം തുടങ്ങി. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യൻസ്, പാരാമെഡിക്കൽ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം വീടുകളിലെത്തി ചികിത്സ നടത്തും. മുറിവുകളുടെ പരിചരണം, ട്യൂബ് മാറ്റിയിടൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ 25 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് സേവനം ലഭ്യമാവുക. ആശുപത്രിയിലെത്തി ചികിത്സ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്വന്തം വീടിന്റെ സുരക്ഷയിൽ ചികിത്സ ലഭ്യമാക്കാനാണ് ആശ്വാസ് ഹോം കെയർ തുടങ്ങുന്നതെന്ന് ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുള്ള അറിയിച്ചു. വിവരങ്ങൾക്ക് : 7592022082.