കൊച്ചി: കൊച്ചി സർവകലാശാല ഇൻഡസ്ട്രിയൽ ഫിഷറീസ് വകുപ്പ് 'സംരംഭകത്വ വികസനം: മത്സ്യം, മത്സ്യബന്ധന ഉത്പന്നങ്ങളുടെ മൂല്യനിർണയം' എന്ന വിഷയത്തിൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വരാപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പാരപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി എൻ.എഫ്.ഡി.ബി ഗവ. ഒഫ് ഇന്ത്യ ഹൈദരാബാദിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടന്ന പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ അനിൽകുമാർ എം.എം. അദ്ധ്യക്ഷനായി. ചെന്നൂർ സെന്റ് ആന്റണീസ് ചർച്ചിലെ വികാരി റവ.ഫ. ഡൊമനിക് കുന്നപ്പള്ളി, വരാപ്പുഴ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് മെമ്പർ മേരി സുസ്മിത സുനിൽ, കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസി. പ്രൊഫസർ ഡോ. ജിൻസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.