
കൊച്ചി: കേരളം ഭീകരതയ്ക്ക് കീഴടങ്ങില്ല എന്ന പ്രഖ്യാപനവുമായി ജില്ലാ കേന്ദ്രങ്ങളിൽ ഡിസംബർ 15 മുതൽ 30 വരെ ജനജാഗരണ സദസുകൾ സംഘടിപ്പിക്കാൻ ആലുവയിൽ ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്പൂർണ സമിതി തീരുമാനിച്ചു. ശബരിമലയ്ക്ക് പോകാൻ മാലയിട്ട വിദ്യാർത്ഥികളുടെ നെഞ്ചിൽ 'ഞാൻ ബാബറി' എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവം സർക്കാർ നിസ്സാരവൽകരിക്കുകയാണ്. എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്യാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും പൊലീസ് കൈയ്യും കെട്ടി നോക്കി നിന്നതായും യോഗം ആരോപിച്ചു. എല്ലാ ഹിന്ദു സംഘടനകളുമായി ചേർന്ന് മലബാർ ക്ഷേത്ര രക്ഷാ സംഗമം നടത്താനും യോഗം തീരുമാനിച്ചു.