കൂത്താട്ടുകുളം: സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു.
കൂത്താട്ടുകുളം നഗരസഭയിൽ ചോരക്കുഴി, പെറ്റക്കുളം, പാലക്കുഴ പഞ്ചായത്തിൽ ഉപ്പുകണ്ടം എന്നി കേന്ദ്രങ്ങളിലാണ് വില്പനശാല എത്തിയത്. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷരായ സണ്ണി കുര്യാക്കോസ്, ഷിബി ബേബി, എ.കെ. ദേവദാസ്, സപ്ലൈകോ ഡിപ്പോ മാനേജർ ബെന്നി മാത്യു,
പ്രശാന്ത് പി പൊന്നപ്പൻ തുടങ്ങിയവർ പങ്കെടുത്തു.