
കൊച്ചി: സമുദ്ര ഇലക്ട്രോണിക്‌സ് ഗവേഷണരംഗത്ത് കുസാറ്റ് ഡി.ആർ.ഡി.ഒ സഹകരണം വലിയ നേട്ടങ്ങൾക്ക് വഴിതുറക്കുമെന്ന് കൊച്ചി സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ. എൻ. മധുസൂദനൻ പറഞ്ഞു.
കുസാറ്റ് ഇലക്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റ് കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രവും സി.എസ്.ഐ.ആറുമായി ചേർന്നുസംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിംപോസിയം 'സിംപോൾ 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിമ്പോസിയത്തിന്റെ പ്രബന്ധ സമാഹാരം ഡി.ആർ.ഡി.ഓ എയ്രോനോട്ടിക്കൽ സിസ്റ്റം ഡയറക്ടർ ഡോ. ടെസ്സി തോമസ് പ്രകാശനം ചെയ്തു. സൗത്ത് നേവൽ കമാൻഡ് ചീഫ് ഒഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ് സംസാരിച്ചു.