school-
പിറവം ഉപജില്ലാ ശാസ്ത്ര രംഗം ജേതാക്കളായ രാമമംഗലം ഹൈസ്കൂൾ വിദ്ധ്യാർത്ഥികളും അധ്യാപകരും വിശിഷ്ടാതിഥികൾക്കൊപ്പം.

പിറവം: സബ്‌ജില്ലാ ശാസ്ത്രരംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്ക് വിജയം. നാമക്കുഴി സ്കൂളിൽ നടന്ന ചടങ്ങിൽ പിറവം എ.ഇ.ഒ. അജിതകുമാരി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാമക്കുഴി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്,​ ശാസ്ത്രരംഗം കോഡിനേറ്റർ ഗീവർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അഞ്ജന സന്തോഷ്, ദിയാ റെജി, മരിയജോൺസൺ, ശ്രീലക്ഷ്മി, റോഷ്ന രാജേഷ്, ഭദ്രാ മനോജ്, ജിയ ബെട്സി, ശിവപ്രിയ, ആദിത്യൻ ബിജു, സാന്ദ്ര മരിയ, ശ്രീവൈഗ, ദേവദർശൻ എന്നീ കുട്ടികൾ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, അദ്ധ്യാപകരായ എം.എസ്. രമ്യ, സ്മിത കെ. വിജയൻ, വി.എൻ. ഗിരിജ, എൻ. ബിന്ദു, അനൂപ്‌ ജോൺ, സിനി സി. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.