
കൊച്ചി: എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ ക്രിമിനൽ കേസുകൾ നിരീക്ഷിക്കാൻ ഹൈക്കോടതി സ്വമേധയ കേസ് ഫയൽചെയ്തു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസിൽ സംസ്ഥാന പൊലീസ് മേധാവിയെ കക്ഷിചേർത്തു.
കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരിന് സമയം അനുവദിച്ചു. ഹർജി ജനുവരി ആദ്യവാരം വീണ്ടും പരിഗണിക്കും. ഒക്ടോബർ 31 വരെ എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ 393 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രി നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുൻ ജനപ്രതിനിധികൾക്കെതിരായ കേസുകളും ഇതിലുൾപ്പെടും.
കേസുകൾ വിവിധ ഘട്ടങ്ങളിലാണ്. ചില കേസുകളിൽ സമൻസ് നൽകാനായിട്ടില്ല. ചിലതിൽ ചാർജും വാറണ്ടും നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും റിപ്പോർട്ടിൽ പറയുന്നു.