കൊച്ചി: കടവന്ത്ര ആളാഴത്ത് ഭഗവതി ക്ഷേത്രത്തിലെ 22-ാമത് പുന:പ്രതിഷ്ഠാ മഹോത്സവം ഞായറാഴ്ച ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. രാവിലെ 5 ന് മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, ക്ഷേത്രത്തിൽ നാമജപ പ്രദക്ഷിണം, വൈകിട്ട് ആറിന് നിറമാല, ചുറ്റുവിളക്ക്, ഭഗവത്‌സേവ,വിശേഷാൽ ദീപാരാധന.