വൈപ്പിൻ: സേനാമേധാവി ഉൾപ്പെടെ മരിച്ച ദുരന്തത്തെത്തുടർന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടത്താൻ നിശ്ചയിച്ച സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ഞായറാഴ്ചയിലേക്ക് മാറ്റിയതായി ഫെസ്റ്റ് ചെയർമാൻ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് രണ്ടുമുതൽ നാടൻപാട്ട്, ഒപ്പന, സംഘനൃത്തം, നാടോടിനൃത്തം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് തുടങ്ങി കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. സമ്മേളനത്തിനുശേഷം വൈകിട്ട് 5.30 മുതൽ കലാമേള തുടരും.