കൊച്ചി: ബി.ജെ.പി ദേശീയ കൗൺസിലിലേക്ക് എറണാകുളം ജില്ലയിൽ നിന്ന് മൂന്ന് പേർ തിരഞ്ഞെടുക്കപ്പെട്ടു. പി.എം. വേലായുധൻ, നെടുമ്പാശ്ശേരി രവി, എം.കെ.ധർമ്മരാജ് എന്നിവരാണ് ദേശീയ കൗൺസിലിൽ എത്തിയത്. ഏഴു പേരെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തപ്പോൾ മദ്ധ്യമേഖലാ ഭാരവാഹികളായി അഞ്ചു പേരും തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സമിതി അംഗങ്ങൾ: എൻ.പി.ശങ്കരൻകുട്ടി, കെ.പി.രാജൻ, അഡ്വ.കെ.വി.സാബു, അഡ്വ.പി. കൃഷ്ണദാസ്, വി.കെ. സുദേവൻ, സി.വി. സജിനി, ലതാ ഗംഗാധരൻ.

എറണാകുളം മദ്ധ്യമേഖലാ ഭാരവാഹികൾ: എം.എൻ. മധു (വൈസ് പ്രസിഡന്റ്), വി.എൻ. വിജയൻ (ജന. സെക്രട്ടറി), കെ.എസ്. രാജേഷ് (സെക്രട്ടറി), സി.ജി. രാജഗോപാൽ (സംസ്ഥാന സമിതിയംഗം), സുധാ ദിലീപ് (സംസ്ഥാന സമിതിയംഗം).