ആലങ്ങാട്: സെന്റ് മേരീസ് ദേവാലയത്തിൽ പരി. അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിനും വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനും വികാരി ഫാ.പോൾ ചുള്ളിയിൽ കൊടിയേറ്റി. ഇന്ന് രാവിലെ 6.30 ന് ദിവ്യബലി, വൈകിട്ട് 6 ന് ഫാ. ജിതിൻ ഇമ്പാലിന്റെ നേതൃത്വത്തിൽ ദിവ്യബലി, പ്രസുദേന്തിവാഴ്ച . വി. സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ നാളെ രാവിലെ 6: 30ന് ദിവ്യബലി, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 5 ന് ഫാ. എബി എടശേരിയുടെ നേതൃത്വത്തിൽ ദിവ്യബലി, ഫാ. പോൾ കൈപ്രൻപാടന്റെ വചനസന്ദേശം. തിരുനാൾ ദിനമായ ഞായർ രാവിലെ 6.30ന് ദിവ്യബലി, രൂപം എഴുന്നള്ളിപ്പ്, ഫാ ജോസഫ് താമര ളിയുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി, വചനസന്ദേശം. വൈകിട്ട് 5 ന് ഫാ. വിപിൻ കുരിശുതറയുടെ നേതൃതത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിക്കും വചനസന്ദേശത്തിനുശേഷം കൊടിയിറങ്ങും