cpm
റോഡ് യാത്രാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്.പി.എം ൻ്റെ നേതൃത്വത്തിൽ കിടങ്ങൂരിൽ നടന്ന സമരം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം

അങ്കമാലി: വടക്കേ കിടങ്ങൂരിൽ ബി.പി.സി.എൽ പൈപ്പ്ലൈൻ നിർമ്മാണത്തിനായി റോഡ് കുഴിച്ചത് അടിയന്തരമായി നികത്തി യാത്രാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു. അപകടങ്ങൾ തുടർക്കഥയാകുന്ന ഈ റോഡിന്റെ പുനർ നിർമ്മാണത്തിനായി ബി.പി.സി.എൽ പഞ്ചായത്തിൽ പണം കെട്ടിവച്ചിട്ടുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ചെല്ലപ്പൻ, കെ.പി.രാജൻ, കെ.വൈ.വർഗീസ്, ജീമോൻ കുര്യൻ, എം.എസ് ശ്രീകാന്ത്, ജോസഫ് പാറേക്കാട്ടിൽ, ജിയൊ ജേക്കബ് എന്നിവർ പ്രസംഗിച്ചു.