തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം 1084ാം നമ്പർ ശാഖയിലെ ശ്രീഗുരുദേവ് കുടുംബ യൂണിറ്റ് കുടുംബയോഗത്തിൽ എസ്. എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച ചന്ദ്രബോസ് (ഗവ:ലോ സെക്രട്ടറി), ഡോ.ആര്യലക്ഷ്മി മന്മഥൻ, ഡോ.കെ.ആർ ദേവിക രതീശൻ, സുനിൽകുമാർ ആഞ്ഞിലിവേലിൽ (ലേ സെക്രട്ടറി, ട്രഷറർ ഗവ.ഹോസ്പിറ്റൽ തൃപ്പൂണിത്തുറ) എന്നിവരെയും അനുമോദിച്ചു. എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഡി.ജിനുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് പ്രസിഡന്റ് സതീശൻ വെളിയിൽതുണ്ടുപറമ്പ്​ അദ്ധ്യക്ഷൻ ആയിരുന്നു. ശാഖാ വൈസ് പ്രസിഡന്റ് ജി.എസ്.അശോകൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി രാജീവ് കണ്ണാഞ്ചേരി, യൂണിയൻ കമ്മറ്റി അംഗം പി.സി വിപിൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് സലിം കുമാർ കണ്ണാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.