മൂവാറ്റുപുഴ: ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സൈന്യാധിപൻ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് സംഘപരിവാറിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ആദരാഞ്ജലികളർപ്പിച്ചു. നെഹ്രുപാർക്കിൽ സൈനികരുടെ ചിത്രങ്ങളിൽ പാഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ആർ.എസ്.എസ്. ജില്ലാ സമ്പർക്ക പ്രമുഖ് എസ്.സന്തോഷ്‌കുമാർ, താലൂക്ക് സേവാ പ്രമുഖ് ടി.വി.ഷാജി, ബി.ജെ.പി. മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേഷ് പുളിക്കൻ, വ്യവസായി സംഘ് താലൂക്ക് സെക്രട്ടറി എസ്.സുധീഷ് തുടങ്ങിയവർ സംസാരിച്ചു