elisabath-93

എളംകുളം: പരേതനായ കോടിയാട്ട് കെ.എ. ഇടിക്കുളയുടെ ഭാര്യയും അടൂർ നെല്ലിമൂട്ടിൽ കുടുംബാംഗവുമായ എലിസബത്ത് മത്തായി ഇടിക്കുള (93) നിര്യാതയായി. മുൻ ജില്ലാ ജഡ്ജിയും കേരളത്തിലെ ആദ്യത്തെ സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജിയുമായിരുന്നു. വിരമിച്ച ശേഷം കേരള ഹൈക്കോടതി അഭിഭാഷകയും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വുമൺ ലോയേഴ്‌സ് (കേരള ബ്രാഞ്ച്) അദ്ധ്യക്ഷയുമായിരുന്നു. മൃതദേഹം ഇന്നു രാവിലെ 9ന് കൊച്ചി എളംകുളത്തെ സുഭാഷ്ചന്ദ്രബോസ് റോഡിലുള്ള 'വൃന്ദാവന'ത്തിൽ കൊണ്ടുവരും. സംസ്‌കാരം വൈകിട്ട് നാലിന് കാക്കനാട് മലങ്കര കത്തോലിക്കാ സെമിത്തേരിയിൽ. മക്കൾ: ഡോ. ജ്യോതി മറിയം ഇടിക്കുള്ള (ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ്), അഡ്വ. മോഹൻ ഇടിക്കുള എബ്രഹാം (എറണാകുളം). മരുമക്കൾ: ജോൺ മാത്യു (മുൻ സിസ്‌കോ ഉദ്യോഗസ്ഥൻ), പുഷ്പി ബി. മുരിക്കൻ (കോസ്റ്റ് അക്കൗണ്ടന്റ്).