കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബി.ടെക് (ഫുഡ് ടെക്‌നോളജി) കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 13ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. സ്റ്റേറ്റ് മെരിറ്റ് (3), മുസ്ളിം (3), ലാറ്റിൻ കാത്തലിക് (1), പിന്നാക്ക ഹിന്ദു (1), എൻ.ആർ.ഐ ക്വാട്ട (1), മത്സ്യത്തൊഴിലാളികളുടെ മക്കൾ (8) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.