മൂവാറ്റുപുഴ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നെല്ലാട് പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന സെൽഫോൺ റീപ്പയേർ ആൻഡ് സർവീസ് 30 ദിവസ പരിശീലന പരിപാടിയിലേക്ക് 18നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ബി .പി .എൽ വിഭാഗത്തിലുള്ളവർക്കു മുൻഗണന. പരിശീലനവും, പഠനോപകരണങ്ങളും, പരിശീലന സമയത്തുള്ള ഭക്ഷണവും സൗജന്യമാണ്. താൽപര്യമുള്ളവർ ഗൂഗിൾ ഫോം നുവേണ്ടി വാട്ട്‌സ്ആപ്പ് 9747222619 നമ്പരിൽ ബന്ധപ്പെടണമെന്ന് തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ അറിയിച്ചു.