കളമശേരി: ബാങ്ക് ഒഫ് ഇൻഡ്യയുടെ കസ്റ്റമർ സർവ്വീസ് പോയിന്റ് ഏലൂർ ഫെറി റോഡിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. എല്ലാവിധ ബാങ്ക് ഇടപാടുകളും കൂടാതെ അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി സുരക്ഷ ഭീമായോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമായോജന, മുദ്രാ ലോൺ എന്നിവയും ലഭിക്കും. ബാങ്ക് മാനേജർ പി.ജെ. ശ്രുതി, കൗൺസിലർമാരായ കൃഷ്ണപ്രസാദ്, സാജു വടശേരി, ചന്ദ്രിക രാജൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.ടി.വിനോദ്, ബി.ജെ.പി.മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, മണ്ഡലം സെക്രട്ടറി വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.