മൂവാറ്റുപുഴ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും എതിരായ അന്താരാഷ്ട്രദിനമായ നവംബർ 25 മുതൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനമായ ഡിസംബർ 10 വരെ നീളുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ല വനിത ശിശുവികസന വകുപ്പിലെ സ്കൂൾ കൗൺസിലേഴ്സ് മൂവാറ്റുപുഴ ഗ്രാൻഡ് സെന്റർ മാളിൽ തെരുവുനാടകം അവതരിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ രാജശ്രീ രാജു നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ജിനു ആന്റണി അദ്ധ്യക്ഷയായി. മൂവാറ്റുപുഴ ഐ.സി.ഡി.എസ്. ശിശുവികസന പദ്ധതി ഓഫീസർ സിസിലി കുരുവിള സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ലൈല കെ.എച്ച് സ്കൂൾ കൗൺസിലറർമാരായ അനു.എൻ.മണി, പി.ആർ. അനുമോൾ, അമല ജോൺ, ഹണി വർഗീസ്, ഷെൽബി എബ്രഹാം, ദിവ്യ പി.മോഹൻ, ഷിൻസി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.