കുറുപ്പംപടി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അശമന്നൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പലിശ രഹിത ലാപ്ടോപ്പ്, സ്മാർട്ട് ടി.വി, ഹോം തിയേറ്റർ എന്നിവയുടെ വായ്പാമേള നടത്തുമെന്ന് സൊസൈറ്റി പ്രസിഡന്റ് എൻ.എം.സലിം അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ മോഡലുകളിലുള്ള ഇവയുടെ പ്രദർശനം സൊസൈറ്റി ഹാളിൽ ഒരുക്കിയിട്ടുണ്ട്. ലളിതമായ ജാമ്യ വ്യവസ്ഥയിൽ പലിശ രഹിത വായ്പയാണ് സൊസൈറ്റി നൽകുന്നത്. ആവശ്യമുള്ളവർ ഡിസംബർ 31ന് മുമ്പ് സൊസൈറ്റിയിൽ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് സൊസൈറ്റി പ്രസിഡന്റ് അറിയിച്ചു.