പിറവം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ "ഓറഞ്ച് ദി വേൾഡ് " കാമ്പയിനോടനുബന്ധിച്ച് സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിന്റെയും ആന്റി ട്രാഫിക് യൂണിറ്റിന്റെയും ഭാഗമായി എ.എസ്.ഐ. പി.എസ്. മുഹമ്മദ് അഷറഫ് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് നേരെയുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ് ഈ ദിനം ആചരിച്ചത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന സന്ദേശം ഉൾക്കൊള്ളുന്ന സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ക്രൈംബ്രാഞ്ച് എ.എസ്.ഐ. ഡിനി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥൻ ഫസൽ, ഹെഡ്മിസ്‌ട്രെസ് ആർ. സുമ, സീനിയർ അസിസ്റ്റന്റ് എം.ഐ. പ്രമീള, സ്‌കൂൾ കൗൺസിലർ മെറീന അലക്‌സ്, അദ്ധ്യാപകൻ ഉണ്ണിരാജ് തുടങ്ങിയവർ പങ്കെടുത്തു.