മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവും മൂവാറ്റുപുഴ പൂരവും 15ന് തുടങ്ങി 20ന് സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.15ന് രാവിലെ ശുദ്ധിക്രിയ, ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യാഭിഷേകം എന്നിവയും വൈകിട്ട് 6ന് ദീപാരാധന തുടർന്ന് തൃക്കൊടിയേറ്റും നടക്കും. 16ന് രാവിലെ രാവിലെ 4ന് പള്ളിയുണർത്തൽ, 4.30ന് നിർമ്മാല്യദർശനം, നവകം, പഞ്ചഗവ്യാഭിഷേകം, 7.30ന് ഉഷപൂജ, നവകം, പഞ്ചഗവ്യാഭിഷേകം, 8.30ന് ശ്രീഭൂതബലി, ശീവേലി, എഴുന്നള്ളിപ്പ്, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ, 7.30ന് ലയ വാദ്യ തരംഗ് എന്നിവ ഉണ്ടായിരിക്കും. 16ന് രാത്രി 7.30 ന് സംഗീത സദസ്, 8.30ന് ശ്രീഭൂതബലി, വിഴക്കിനെഴുന്നള്ളിപ്പ് എന്നിവയും 17ന് രാവിലെ 9ന് ഉത്സവ ബലിദർശനം, രാത്രി 7.30ന് ട്രാക്ക് ഗാനമേളയും നടക്കും. 19ന് വൈകിട്ട് 4ന് മൂവാറ്റുപുഴ പൂരം, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, 9ന് പള്ളിവേട്ടഎഴുന്നള്ളിപ്പ് വലിയകാണിക്ക, 11ന് അകത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയും 20ന് രാവിലെ 7ന് ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ട് കടവിൽ പൂജ, തിരുആറാട്ട്, ആറാട്ടുവരവ് എന്നിവയും നടക്കും. ഉച്ചപൂജയോടെ ഉത്സവം സമാപിക്കും.