പിറവം: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും വിമുക്തഭടൻമാരുടെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ മുൻ ചെയർമാൻ സാബു.കെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എക്സ് സർവീസ്‌മെൻ ജില്ലാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ, യൂണിറ്റ് പ്രസിഡന്റ് എം.വി. വർഗീസ്, വൈസ് പ്രസിഡന്റ് ജോസഫ് മലയിൽ, വി.വി. ജോൺ വെള്ളകാട്ടിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തമ്പി പുതുവകുന്നേൽ, വർഗീസ് നരേക്കാട്ട്, വി.ടി. പ്രതാപൻ, വർഗീസ് തൂമ്പാപുറം, രാധാകൃഷ്ണൻ നായർ, കൗൺസിലർമാരായ വത്സല വർഗീസ്, എസ്. വൈശാഖി തുടങ്ങിയവർ സംസാരിച്ചു.