df

കൊച്ചി: ഡിസം. 18 ന് ബ്രഹ്മമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മിനി സൗത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ആലോചനാ യോഗം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്​ ഡോ.സണ്ണി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. മാനേജർ വി.പി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വടക്കെമുറി, എസ്.ഡി. സുരേഷ്ബാബു, കെ.എച്ച്. ജബ്ബാർ, മകേഷ്, നസീർ, ഹെഡ്മിസ്ട്രസ് ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആല​പ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ബ്രഹ്മമംഗലം സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 8ന് രണ്ടകോർട്ടുകളിലായി ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് സമാപിക്കും.