മൂവാറ്റുപുഴ: നഗരസഭ നികുതിദായകർക്കുളള അറിയിപ്പ്. കെട്ടിട നികുതി കുടിശ്ശിക പിഴ കൂടാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടച്ചു തീർക്കുന്നതിനുളള കാലാവധി ഡിസംബർ 31 ന് അവസാനിക്കുകയാണ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിലെ എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കുടിശികയായിട്ടുള്ള കെട്ടിട നികുതിഅടക്കണമെന്ന് അറിയിക്കുന്നു. കെട്ടിട നികുതി ഓൺലൈനിലൂടെ അടയ്ക്കാനുളള സംവിധാനവും മൂവാറ്റുപുഴ നഗരസഭയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.