കാലടി: മലയാറ്റൂർ-നീലീശ്വരം കൃഷിഭവനിൽ നിന്ന് മുണ്ടകന്‍ കൃഷിക്കുവേണ്ടി നീറ്റുകക്കക്കുള്ള പെർമിറ്റിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. പാടശേഖര സമിതിയിൽ അംഗങ്ങളായുള്ള കർഷകർ ഡിസംബർ 15 നകം അപേക്ഷ നൽകേണ്ടതാണ്. കരമടച്ച രസീത്, സമ്മതപത്രം എന്നിവ നൽകി കൃഷിഭവനിൽ നിന്ന് പെർമിറ്റ്‌ വാങ്ങേണ്ടതാണെന്ന് കൃഷി ഓഫീസർ സൗമ്യപോൾ അറിയിച്ചു.