wild
മലയാറ്റൂർ-നീലീശ്വരം മണ്ഡലം കോൺഗ്രസ് കാലടി ഫോറസ്റ്റ്റേഞ്ച് ഓഫീസിനു മുൻമ്പിൽ വന്യമൃഗ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട്നടത്തിയ കൂട്ടധർണ റോജി.എം ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കാലടി: മലയാറ്റൂർ-നീലീശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പനിപ്പടിയിലെ കാലടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ സമരം നടത്തി. കാർഷിക വിളകൾ നശിപ്പിക്കാത്ത രീതിയിൽ വനാതിർത്തിയിൽ ട്രഞ്ചിംഗ് നടത്തുക, നശിപ്പിച്ചു കളയുന്ന കാർഷിക വിളകൾക്ക് വിപണി വില അടിയന്തരമായി കാലതാമസമില്ലാതെ നൽകുക, ജീവൻ നഷ്ടപ്പെടുന്ന വളർത്തു മൃഗങ്ങൾക്ക് പകരം നഷ്ടപരിഹാരവും ജീവനോപാധികളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കൂട്ടധർണ്ണ സമരം നടത്തിയത്. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മലയാറ്റൂർ നീലീശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ കാളാംപറമ്പിൽ അദ്ധ്യക്ഷനായി. മനോജ് മുല്ലശ്ശേരി, മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ജില്ല പഞ്ചായത്തംഗം അനിമോൾ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, കെ.ജെ.പോൾ, സ്റ്റീഫൻ മാടവന, തോമസ് പാങ്ങോല, ആന്റണി കണ്ണമ്പുഴ, ഔസേഫ്, കൊച്ചുത്രേസ്യ തങ്കച്ചൻ, വർഗ്ഗീസ് പാലാട്ടി, മിനി സേവ്യർ, സെലിൻ പോൾ, എം.സി.ഷൈജു എന്നിവർ സംസാരിച്ചു.